16 April Tuesday

സൗദി മലയാളികൾക്കായി മലയാളം മിഷൻ മത്സരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 14, 2021

റിയാദ് > മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് വിവധ മത്സരങ്ങൾ നടത്തും. സൗദിയിലെ എല്ലാ പ്രവാസി മലയാളികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ഓണം വിഷയമാക്കി  ചിത്രരചനാ മത്സരവും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ, സംഭവങ്ങൾ എന്നിവ ആസ്‌പദമാക്കി പ്രച്ഛന്നവേഷമത്സരവുമാണ് കുട്ടികൾക്കായി നടത്തുക. സൗദിയിൽ കുടുംബമായി താമസിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ഫാമിലി ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം വിഷയ‌മാകും.

ചിത്രരചനാ,  പ്രച്ഛന്നവേഷ മത്സരങ്ങളിൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും 11 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലുമായിരിക്കും മത്സരിക്കുക. സൃഷ്ടികൾ ആഗസ്ത് 20ന്‌ മുമ്പായി മലയാളം മിഷൻ ഓൺലൈൻ ഫോമിൽ സമർപ്പിക്കണം. വെർച്വൽ സംവിധാനമുപയോഗിച്ച് നടത്തുന്ന ഫാമിലി ക്വിസിന് പ്രായപരിധിയില്ല. ഒരു കുടുംബത്തെ ഒരു ടീമായി പരിഗണിക്കും.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 20. ആഗസ്ത് 27, 28 തീയതികളിൽ ഫാമിലി ക്വിസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ചിത്രരചനാ, പ്രച്ഛന്നവേഷമത്സരങ്ങളുടെയും ഫലം പ്രഖ്യാപിക്കും. വിജയികൾക്ക് മലയാളം മിഷൻ സൗദി ചാപ്റ്റർ സമ്മാനവും സാക്ഷ്യപത്രവും നൽകും. വിവരങ്ങൾക്ക്‌ 0582503001, 0576481545, 0533175898 എന്നീ വാട്സാപ്പ് നമ്പറുകളിലോ mmissionksa@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top