01 July Tuesday

മലയാളം മിഷൻ സ്വാതന്ത്ര്യദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Aug 22, 2021

ദുബായ് > ഇന്ത്യയുടെ 75‐ാം സ്വാതന്ത്ര്യദിനം മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഗ്യാട്ടിമാല മുൻ ഇന്ത്യൻ അംബാസഡർ സജീവ് ബാബു കുറുപ്പ് പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ചെയർമാൻ വിനോദ് വൈശാഖി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷനായി. തുടർന്ന്‌ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ജോയിന്റ്‌ സെക്രട്ടറി അംബുജം സതീഷ്‌ കുമാർ, ചെയർമാൻ ദിലീപ്, സെക്രട്ടറി പ്രദീപ് തോപ്പിൽ, കൺവീനർ ഉഷശ്രീ എന്നിവർ സംസാരിച്ചു. മലയാളം മിഷന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 058 195 2676, 050 820  8329


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top