24 April Wednesday

മലയാളം മിഷൻ പ്രവേശനോത്സവം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ദുബായ്> മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിലുള്ള കരാമ, ബർദുബൈ, ദെയ്‌ര, റാസ്അൽഖോർ, അൽവർഖ, ഇന്റർനാഷണൽ സിറ്റി  റാഷിദിയ എന്നീ പഠനകേന്ദ്രങ്ങളിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ലോക കേരളാ സഭാംഗം എൻ. കെ. കുഞ്ഞഹമ്മദ് പരിപാടി ഉദ്‌ഘാടനം ചെയ്തു.

മൂന്നാമത് ലോകകേരളാ സഭയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത കാര്യവും മലയാളം മിഷൻ പ്രവർത്തനങ്ങൾ ഊർജ്വസ്വലമാക്കാൻ തീരുമാനിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി കൂടുതൽ പ്രവാസികൾ മിഷൻ പ്രവർത്തനങ്ങളിലേക്ക് കടന്നു വരുന്നത് ആവേശകരം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഴുവൻ മലയാളികളെയും ഇതിൽ കൊണ്ടുവരാൻ സാധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും ആയ ശ്രീ ഷാബു കിളിത്തട്ടിൽ മുഖ്യാതിഥി  ആയി. അനുഭവസമ്പത്തുള്ള ഒരു ഗുരുനാഥനെ പോലെ കഥകളും കവിതകളും ആയി അദ്ദേഹം കുട്ടികളോട് സംവദിച്ചു.

അക്ഷരങ്ങളുടെ മാധുര്യവും മാതൃഭാഷാ പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. വളരെ ആവേശത്തോടെയാണ് ഷാബുവിന്റെ  ക്ലാസ് കുട്ടികൾ ഏറ്റെടുത്തത്. തുടർന്ന് സുനിൽ ആറാട്ടുകടവ്, ഷോബിൻ എന്നീ  അധ്യാപകർ ക്ലാസ് എടുത്തു. ബർദുബൈ കോഓർഡിനേറ്റർ ഷാജേഷ്‌. കെ.വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ദുബായ് ചാപ്റ്റർ ചെയർമാൻ ദിലീപ്. സി.എൻ.എൻ അധ്യക്ഷനായി. ജോയിന്റ് കൺവീനർ ജ്യോതി രാംദാസ് അവതാരക ആയ പരിപാടിക്ക് ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് നന്ദി പറഞ്ഞു . മലയാളം  മിഷൻ പ്രവർത്തങ്ങൾ  ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ വിശദീകരിച്ചു.

മേഖലാ കോർഡിനേറ്റർമാരായ അബ്ദുൽ അഷ്‌റഫ്, സന്തോഷ് മാടാരി, ബാബു മാഷ്, സജി പി ദേവ്, അധ്യാപകരായ നജുമുദ്ദീൻ, വർഷ, സന്ധ്യ, അനീഷ്, മഞ്ജിമ, ഫെസ്‌മി, ഷൈമ, രാഖി, ജിഷ, ഷറഫുന്നിസ, ഹനീഫ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top