26 April Friday

ഓണപ്പാട്ടിൽ ദുബായ്‌ ചാപ്‌റ്റിന്‌ ഒന്നാം സ്‌ഥാനം

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

ദുബായ്‌> മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം- സബ്ജൂനിയർ വിഭാഗത്തിൽ ദുബായ് ചാപ്റ്റർ ഒന്നാം സ്ഥാനം നേടി.

ആവേ മരിയ ടിമിറ്റ്, മാധുരി. യു. പിള്ള, ഇഷ്‌ണ രതീഷ്, ആൽവിൻ എൽദോ, ഗായത്രി ലിജു, നിവേദിത. എൻ. നായർ, റയാൻ സിംഗ് അജൂപ്,  എന്നിവരടങ്ങുന്ന സംഘത്തെ മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപകരായ ജ്യോതി രാംദാസ്, എൻസി ബിജു ,സുനേഷ് കുമാർ, ബിന്റു മത്തായ് എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.

സമ്മാനാർഹരായ കുട്ടികളും കോവിഡ് കാല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവരെ പരിശീലിപ്പിച്ച അധ്യാപകരും ദുബായ് മലയാളം മിഷന്റെ അഭിമാനമാണെന്ന്‌  സെക്രട്ടറി പ്രദീപ് തോപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top