03 October Tuesday

മലയാളം മിഷന്‍ ദുബായ് ചാപ്റ്റർ പുതിയ പഠനകേന്ദ്രം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 19, 2023

ദുബായ്> മലയാളം മിഷൻ ദുബായ് ചാപ്റ്റർ ഖ്വിസൈസ് മേഖലയിൽ  പുതിയ "കണിക്കൊന്ന " പഠന കേന്ദ്രം വിഷുദിനത്തിൽ ആരംഭിച്ചു.

വേൾഡ് മലയാളി കൗൺസിൽ (WMC) ദുബായ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അൽ നഹ്ദയിൽ ആരംഭിച്ച പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ലോക കേരളസഭാംഗം അനിത ശ്രീകുമാർ നിർവഹിച്ചു. ഭാഷയുടെ സാംസ്‌കാരിക വിനിമയം സാധ്യമാകുന്നതിന് മാതൃഭാഷാപഠനം അനിവാര്യമാണെന്ന് അനിത ശ്രീകുമാർ ചൂണ്ടിക്കാട്ടി.

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് സെക്രട്ടറി ഷാജി അബ്ദുൽ റഹിം സ്വാഗതം പറഞ്ഞു. കുട്ടികൾക്കുള്ള കണിക്കൊന്ന പാഠപുസ്തക വിതരണം WMC വിമെൻസ് ഫോറം പ്രസിഡന്റ് ഷക്കീല ഷാജി നിർവഹിച്ചു.

ദുബായ് ചാപ്റ്ററിലെ അധ്യാപകരായ ഷോബിൻ കോശി, സ്വപ്‍ന സജി എന്നിവർ ആദ്യ ദിനത്തിൽ കുട്ടികൾക്ക് ഭാഷാപരിചയം നടത്തി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷയായി. ചാപ്റ്റർ ചെയർമാൻ ദിലീപ് സി എൻ എൻ, കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ, കോർഡിനേറ്റർമാരായ ശ്രീകുമാർ പിള്ള, ഷിജു നെടുമ്പറമ്പത്ത്, WMC ദുബായ് പ്രൊവിൻസ് ട്രെഷറർ ബൈജു കെ എസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top