27 April Saturday

ജിസാനില്‍ മലയാളം മിഷന്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

ജിസാന്‍> കേരളപ്പറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷന്‍ ജിസാന്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമവും മാതൃഭാഷാ പ്രതിജ്ഞയും മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തവും പരിപാടികളുടെ വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. ഭാഷയുടെ വേദിയില്‍ മലയാളം മിഷന്‍ ഒരുക്കിയ  സംഗമത്തില്‍ ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും മലയാളി കുടുംബങ്ങളും കുട്ടികളും ഒത്തുചേര്‍ന്നു.

 ജിസാന്‍ ബക്ഷ അല്‍ബുര്‍ജ് ആഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സംഗമം ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം ഷംസു പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത് മുഖ്യപ്രഭാഷണം നടത്തി. മലയാളം മിഷന്‍ മേഖല പ്രസിഡന്റ് ഡോ.മന്‍സൂര്‍ നാലകത്ത് അധ്യക്ഷത വഹിച്ചു.



 എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ മലയാളം മിഷന്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ ഡോ.രമേശ് മൂച്ചിക്കല്‍ സദസിന് ചൊല്ലിക്കൊടുത്തു. കുട്ടികളുമായുള്ള സംവാദ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് ഇസ്മായില്‍ മാനു നേതൃത്വം നല്‍കി. വിവിധ സംഘടനാ നേതാക്കളായ കെ.ടി.സാദിഖ് മങ്കട, അനസ് ജൗഹരി, നാസര്‍ ചേലേപ്ര, സതീഷ് കുമാര്‍ നീലാംബരി, സബ്ഹാന്‍ എന്നിവര്‍ സംസാരിച്ചു.

 മലയാളം മിഷന്‍ മേഖല സെക്രട്ടറി സജീര്‍ കൊടിയത്തൂര്‍ സ്വാഗതവും ഡോ.ഷഫീഖ് റഹ്മാന്‍ തൊട്ടോളി നന്ദിയും പറഞ്ഞു.

മലയാള ഭാഷയെയും കേരളത്തെയും കുറിച്ചുള്ള ഗാനങ്ങള്‍ അനില്‍.കെ.ചെറുമൂട്, നൗഷാദ് വാഴക്കാട്, ഡോ.രമേശ് മൂച്ചിക്കല്‍ എന്നിവര്‍ ആലപിച്ചു. റയ നൗഷാദ്, ഐസ സജീര്‍, ഹൈറിന്‍ കൊമ്പന്‍, അസ്മ മന്‍സൂര്‍, ആസിയ മന്‍സൂര്‍, സഹ്റ, ഫാത്തിമ ഇസ്മായില്‍, ഫാത്തിമ റിഷ, നൂഹ മറിയം എന്നിവര്‍ അവതരിപ്പിച്ച ഒപ്പന കാണികളുടെ മനം കവര്‍ന്നു. വിദ്യാര്‍ത്ഥികളുടെ സംഘനൃത്തം, നാടോടി നൃത്തം, മാപ്പിളപ്പാട്ട്, കവിതാലാപനം, പ്രംസംഗം തുടങ്ങിയവ പരിപാടികളും അരങ്ങേറി. മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളായ സൈറ, തീര്‍ത്ഥ, ഗൗരികൃഷ്ണ, സാധിക വിജീഷ്, ഖദീജ താഹ, നിഷ്വ നിസാമുദ്ദീന്‍, സാദിന്‍ ജസ്മല്‍, മിഥിലാജ് ഷംസ്, അസ്മ മന്‍സൂര്‍, ആയിഷ മന്‍സൂര്‍, നൂറ ഷംസ്, ഇബ്രാഹിം മന്‍സൂര്‍, ഈതന്‍ തോമസ് ജോര്‍ജ്ജ്, എവ്ലിന്‍ തോമസ് ജോര്‍ജ്ജ്, ആല്‍ബിന്‍ ബിനു എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വെന്നിയൂര്‍ ദേവന്‍, കെ.ഷാഹിന്‍,പി.അബ്ദുല്‍ അസീസ്, ഖാലിദ് പട്ട്‌ല, ഡോ.ജോ വര്‍ഗീസ്, ജസ്മല്‍, സലാം കൂട്ടായി, സലിം മൈസൂര്‍, അനസ്, ജബ്ബാര്‍ പാലക്കാട്, സിയാദ് പുതുപ്പറമ്പില്‍ എന്നിവര്‍ വിവിധ  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top