20 April Saturday

വജ്രകാന്തി 2021 ക്വിസ് മത്സരം: വിജയികൾക്ക് മലയാളം മിഷന്റെ അനുമോദനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കുവൈറ്റ്‌ > ഇന്ത്യയുടെ 75ാ-മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മലയാളം മിഷൻ ‘വജ്ര കാന്തി 2021’ ആഗോള ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ടീമിനെ അനുമോദിച്ചു. അദ്വൈത് അഭിലാഷ്, അനുഷിഖ ശ്രീജ വിനോദ്, സോന സുബിൻ, ഏബൽ ജോസഫ് ബാബു, ജൂവൽ ഷാജിമോൻ, പാർത്ഥിവ് ഷാബു എന്നിവർ ആയിരുന്നു ടീം അംഗങ്ങൾ.

ഒന്നാം സ്ഥാനം നേടിയ ടീമിന് 30000 രൂപയാണ് സമ്മാനമായി ലിഭിക്കുന്നത്‌. സീനിയർ വിഭാഗം കുട്ടികളുടെ മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ കുവൈറ്റ് ടീമിന് 4000 രൂപയും സമ്മാനമായി കിട്ടും.

അനുമോദന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ അജിത്ത് കുമാർ ഉദ്‌ഘാടനം ചെയ്‌തു. മലയാളം മിഷൻ ഡയറക്‌ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് അനുമോദന സന്ദേശം നൽകി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ സജി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗവും സംസ്‌കാരിക പ്രവർത്തകനുമായ സാം പൈനുംമൂട്, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ്, എസ്‌എംസിഎ ആക്‌ടിങ്‌ പ്രസിഡന്റ്‌ ഷാജിമോൻ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ പ്രസിഡന്റ്‌ സലിം എം എൻ, ജി സനൽകുമാർ, അധ്യാപിക ശ്രീഷ ദയാനന്ദൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top