20 April Saturday

മലയാളം മിഷൻ അബുദാബി ചാപ്റ്റർ: സൂരജ് ചെയർമാൻ, കൃഷ്ണകുമാർ പ്രസിഡന്റ്, സഫറുള്ള സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Friday Oct 14, 2022

അബുദാബി> സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷൻ അബുദാബി ഇനി ചാപ്റ്ററായി പ്രവർത്തിക്കും. യുഎഇ ചാപ്റ്ററിനു കീഴിൽ മേഖലയായി പ്രവർത്തിച്ചിരുന്ന അബുദാബി ഘടകത്തിന്റെ മികച്ച പ്രവർത്തനം പരിഗണിച്ചുകൊണ്ടാണ് ചാപ്റ്ററായി പ്രവർത്തിക്കാനുള്ള അംഗീകാരം നൽകിയത്.

പുതിയ ചാപ്റ്ററായി അബുദാബി മേഖല മാറിയതോടെ പുതിയ ഭരണസമിതി നിലവിൽ വന്നു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകർ, പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് റഫീഖ് കയാനയിൽ, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ജോ. സെക്രട്ടറി പ്രേംരാജ്, കൺവീനർ ബിജിത് കുമാർ എന്നിവരാണ് ഭാരവാഹികൾ.

അബുദാബി ചാപ്റ്ററിനു കീഴിൽ എഴുപത്തിരണ്ട് സെന്ററുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ തൊണ്ണൂറിലേറെ അധ്യാപകരുടെ കീഴിൽ സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നു.അബുദാബി മേഖല ചാപ്റ്ററായോടെ എഴുപത്തിരണ്ട് സെന്ററുകളെ കെ.എസ്.സി. 01, കെ.എസ്.സി. 02, അബുദാബി മലയാളി സമാജം, ഷാബിയ, ബദാസായിദ്, അൽ ദഫ്‌റ എന്നീ ആറ് മേഖലകളായി തരാം തിരിക്കുകയും അവയുടെ കോർഡിനേറ്റര്മാരായി യഥാക്രമം പ്രജിന അരുൺ, ധനേഷ്കുമാർ, എ.പി. അനിൽ കുമാർ, സുമ വിപിൻ, സെറീന അനുരാജ്, ജെറ്റി ജോസ് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് 23 അംഗ ഉപദേശക സമിതിയെയും 13 അംഗ വിദഗ്ധ സമിതിയെയും തെരഞ്ഞെടുത്തു.


സൂരജ് പ്രഭാകർ (ചെയർമാൻ)
വി. പി. കൃഷ്ണകുമാർ (പ്രസിഡന്റ്)
റഫീഖ് കയാനയിൽ (വൈസ്പ്രസിഡന്റ്)
സഫറുള്ള പാലപ്പെട്ടി (സെക്രട്ടറി)
പ്രേംഷാജ് (ജോ. സെക്രട്ടറി)
ബിജിത് കുമാർ (കൺവീനർ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top