27 April Saturday

തനിമയുടെ നാടകം "മാക്‌ബത്ത്‌'അരങ്ങിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 18, 2023

കുവൈറ്റ് സിറ്റി > തനിമ കുവൈത്തിന്റെ ബാനറിൽ വില്യം ഷേക്‌സ്‌പിയറിന്റെ വിഖ്യാത നാടകം "മാക്‌ബത്ത്‌' ഏപിൽ 22,23,24 തിയതികളില്‍ അരങ്ങിലെത്തുമെന്ന് നാടക സംവിധായകൻ ബാബുജി ബത്തേരി അറിയിച്ചു. ‌ തനിമയുടെ  ജനറൽ  കൺവീനർ ബാബുജി ബത്തേരി തിരക്കഥയും ഗാനരചനയും സംവിധാനവും നിർവഹിക്കുന്ന നാടകത്തിന് ആർട്ടിസ്റ്റ്‌ സുജാതൻ രംഗപടം ഒരുക്കും. 

സംഗീതം: മുസ്‌തഫ അംബാടി, പശ്ചാത്തല സംഗീതം: ഉദയൻ അഞ്ചൽ, സംഗീത എകോപനം: മനോജ്‌ മാവേലിക്കര, ലൈറ്റ്സ്‌ നിയന്ത്രണം: ജയേഷ്‌ കുമാർ വർക്കല, രംഗോപകരണ രൂപകൽപന: ബാപ്‌തിസ്റ്റ്‌ അംബ്രോസ്‌, പശ്ചാത്തല സംഗീതനിയന്ത്രണം: ജിസൺ ജോസഫ്‌. ജിനു കെ അബ്രഹാം, വിജേഷ്‌ വേലായുധൻ എന്നിവരാണ് സഹസംവിധായകര്‍. നാടക തനിമ കൺവീനർ ജേക്കബ്‌ വർഗ്ഗീസ്‌ സംഘാടനം ഏകോപിപ്പിക്കും.

7:00 മണിക്ക്‌  നാടകം ആരംഭിക്കും. മൂന്ന് ദിവസം കൊണ്ട്‌ 3600 നാടകപ്രേമികൾക്ക്‌ മുന്നിൽ മാക്‌ബത്ത്‌ അവതരിപ്പിക്കും.

പരിമിതികളെ അതിജീവിച്ചുകൊണ്ടുള്ള പരിശീലനത്തിനൊടുവില്‍ നാടകത്തിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 22, -23 ഷോകളുടെ പ്രവേശനപാസുകളുടെ വിതരണം ആരംഭിച്ചു. എമറാൾഡ്‌, സാഫയർ, റൂബി, ഗാർനറ്റ്‌, ഡയമണ്ട്‌, പ്ലാറ്റിനം, ഗോൾഡ്‌ എന്നിങ്ങനെ ക്രമീകരിച്ച പാസുകൾ ആവശ്യമുള്ളവർക്ക് 95500351, 99763613 , 65122295 , 66253617 , 65557002 എന്നീ നമ്പറുകള്‍ വഴി ബുക്ക്‌ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top