04 December Monday

പ്രഥമ ബികെഎസ് എം പി രഘു വിശ്വകലാരത്ന പുരസ്‌ക്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ബഹറൈൻ> ബഹറൈനിലെ പ്രമുഖ സാമൂഹിക കാരുണ്യ പ്രവർത്തകനും സമാജത്തിന്റെ ദീർഘകാല സഹയാത്രികനുമായ എം.പി. രഘുവിന്റെ സ്മരണക്കായി ബഹറൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ വിശ്വകലാരത്ന അവാർഡ് പ്രമുഖ ഗാനരചിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കേരളീയമായ സർഗ്ഗാത്മകതയുടെ സവിശേഷ സൗന്ദര്യം രചനകളിലും കലാപ്രവർത്തനങ്ങളിലും  അടയാളപ്പെടുത്തുകയും  മൗലിക പ്രതിഭക്കൊണ്ട് മലയാള ഭാഷാ സംസ്ക്കാരിക മേഖലകൾക്ക് നൽകിയ കനപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് ശ്രീകുമാരൻ തമ്പി പുരസ്ക്കാരത്തിന് അർഹനായതെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക്  നടക്കുന്ന സമ്മേളനത്തിൽ   മന്ത്രി സജി ചെറിയാനാണ്‌  പുരസ്‌ക്കാരം നൽകുന്നത്. യൂണിവേഴ്സൽ ഇലക്ട്രോ എഞ്ചിനീയറിംഗ് കമ്പനി സി ഒ  ഒ   , ജയശങ്കർ വിശ്വനാഥൻ വിശിഷ്ടാഥിതിയായി പങ്കെടുക്കും.

പ്രമുഖ ഗായിക ചിത്രയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top