17 April Wednesday

വായനയ്ക്കും സാഹിത്യകൂട്ടായ്മകൾക്കും മാത്രമാണ് ബൗദ്ധികമായ വിശപ്പകറ്റാനാകുക: എം മുകുന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

ദമ്മാം> വായനയ്ക്കും സാഹിത്യകൂട്ടായ്മകൾക്കും മാത്രമേ ബൗദ്ധികമായ വിശപ്പ് മാറ്റാൻ കഴിയു എന്നും പ്രവാസത്തിന്റെ പിരിമുറുക്കങ്ങൾക്ക്  വായനയും സാഹിത്യ ചർച്ചകളും മികച്ച  പ്രതിവിധിയാണെന്നന്നും സാഹിത്യകാരൻ എം മുകുന്ദൻ അഭിപ്രായപ്പെട്ടു.

ദമ്മാം ബദർ അൽ റാബി ഹാളിൽ, നവോദയ കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച ആദരം ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എം മുകുന്ദനെ കുറിച്ച്  ഇ എം അഷറഫ് സംവിധാനം ചെയ്ത ഹൃസ്വ ചിത്രം പ്രദർശിപ്പിച്ചു.

പ്രവാസികളുടെ ചലച്ചിത്രകാരൻ ഇ എം അഷറഫ് ചടങ്ങിൽ പങ്കെടുത്ത്‌ സംസാരിച്ചു. നവോദയ കേന്ദ്ര സാംസ്‌കാരിക വേദി കൺവീനർ ഷമീം നാണത് സ്വാഗതം പറഞ്ഞ ചടങ്ങിൽ, നവോദയ കേന്ദ്ര സാംസ്‌കാരിക വേദി ചെയർമാൻ  മോഹനൻ വെള്ളിനേഴി അധ്യക്ഷനായിരുന്നു.

എം മുകുന്ദനും സദസുമായുള്ള ചർച്ച നവോദയ കേന്ദ്ര സാംസ്‌കാരിക വേദി കോഓർഡിനേറ്റർ  പ്രദീപ് കൊട്ടിയം നിയന്ത്രിച്ചു. ചോദ്യോത്തരങ്ങളിലൂടെ ചർച്ച മികച്ച നിലവാരം പുലർത്തി. നവോദയ കുടുംബവേദി സാംസ്‌കാരിക വേദി ചെയർപേഴ്സൺ സ്മിത നരസിംഹൻ, പ്രശസ്ത കവയിത്രി സോഫിയ ഷാജഹാൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് നവോദയ കേന്ദ്ര സാംസ്‌കാരിക വേദി കമ്മിറ്റി അംഗം ടോണി എം ആന്റണി നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top