19 April Friday

എം മുകുന്ദന് പ്രവാസി മുദ്ര അവാർഡ്, ഇ എം അഷ്‌റഫിന്‌ പ്രവാസി പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Friday Nov 4, 2022

എം മുകുന്ദൻ, ഇ എം അഷ്‌റഫ്

ദമാം > സൗദി മലയാളം സമാജത്തിന്റെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്‌ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്. പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമ യുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത ഇ എം അഷ്‌റഫ് പ്രവാസി പ്രതിഭ പുരസ്‌കാരത്തിന് അർഹനായി.

അരലക്ഷം രൂപയും പ്രശസ്‌തി പത്രവും ദമ്മാം ദാർഅശിഹ ഓഡിറ്റോറിയത്തിൽവെച്ച് നവംബർ 17 ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽകൊച്ചങ്ങാടി ചെയർമാനായുള്ള ജൂറി കമ്മിററിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top