17 October Friday

മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള ഇന്ത്യക്കാരിൽ യൂസഫലി ഒന്നാം സ്ഥാനത്ത്

കെ എൽ ഗോപിUpdated: Saturday Mar 4, 2023

ദുബായ്> മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള ഇന്ത്യക്കാരിൽ ലുലു ഗ്രൂപ്പ് ചെയർമാനും, അബുദാബി ചേംബർ വൈസ് ചെയർമാനുമായ  എം എ യൂസഫലി ഒന്നാംസ്ഥാനത്ത്. ചോയിത്രാം ഗ്രൂപ്പ് ചെയർമാൻ എൽ ടി പഗറാണി, ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദ്നാൻ ചിൽവാൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംഗ് ഡയറക്ടർ അദീപ് അഹമ്മദ്, സ്റ്റാൻഡേർഡ് ബാങ്ക് സിഇഒഎസ് സുനിൽ കൗശൽ, ഖസാൻ അബൂദ് ഗ്രൂപ്പ് സി ഇ ഒ. സുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ ഷംസീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവർ ആദ്യത്തെ പത്ത് പേരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. അറേബ്യൻ ബിസിനസ് മാസികയാണ് മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള  പ്രമുഖ ഇന്ത്യൻ വ്യവസായികളുടെ പേരുകൾ പ്രസിദ്ധീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top