25 April Thursday

ഗള്‍ഫ് നാടുകളില്‍ റമദാനിന് വരവേല്പ്; ലുലുവില്‍ ഉത്പന്നങ്ങൾക്ക് വൻവിലക്കുറവ്

സഫറുള്ള പാലപ്പെട്ടിUpdated: Monday Mar 13, 2023

അബുദാബി>  റമദാനിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് നാടുകളില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. വാണിജ്യമേഖലകളില്‍ വൻതയ്യാറെടുപ്പും ആകര്‍ഷകമായ വിലക്കുറവുമാണ് ഏര്‍പ്പെടുത്തുന്നത്.
യുഎഇയിലെ ഹൈപ്പർ മാർക്കറ്റുകളിൽ വൻ ഇളവുകളോടുകൂടിയാണ് പ്രമുഖ വാണിജ്യ ശ്രുംഖലയായ ലുലു ഗ്രൂപ്പ് റമദാനിനെ വരവേൽക്കുന്നത്. 10,000 ഉല്‍പ്പന്നങ്ങള്‍ക്ക് 60ശതമാനം വിലക്കുറവ് ലഭ്യമായിരിക്കുമെന്ന് ലുലു അധികൃതർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങൾ, ഭക്ഷണ ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഫർണീച്ചറുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്കായിരിക്കും 60 ശതമാനം വരെ കിഴിവ് ലഭ്യമാവുക.
റമദാൻ സീസണിൽ പ്രത്യേകമായി 'പ്രൈസ് ലോക്കും' പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിലുടനീളം വിപണി സാഹചര്യങ്ങൾ പരിഗണിക്കാതെ, ഒരേ വിലയിൽ വിൽക്കാൻ ഇരുനൂറിലധികം ഉത്പന്നങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിരക്കുകളിൽ വ്യതിയാനമില്ലാതെ താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ ലഭ്യമാക്കാനാണ് ലുലു ലക്ഷ്യമിട്ടിരിക്കുന്നത്.

ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വര്‍ധനവില്‍നിന്നും ഒഴിവാക്കിക്കൊണ്ട് 200 ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലെ വിലയില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
സാധാരണക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന ഭക്ഷ്യപാക്കറ്റ് 85 ദിര്‍ഹമിനും 120 ദിര്‍ഹമിനും പ്രത്യേകമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാരുടെ തോതനുസരിച്ചു റമദാന്‍ മാസം മുഴുവന്‍ രാത്രി 2 മണിവരെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നുപ്രവർത്തിക്കുന്നതായിരിക്കും.

ലുലു ഗ്രൂപ്പ്എ ക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫലി എംഎ, അബുദാബി റീജീന്യല്‍ ഡയറക്ടര്‍ ടിപി അബൂബക്കര്‍, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോര്‍ ഡയറക്ടര്‍ നിഷാദ് അബ്ദുല്‍കരീം, മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍,റീട്ടെയില്‍ ഓപ്പറേഷന്‍സ് മേധാവി കെവിന്‍ കണ്ണിങ്ഹാം, പ്രൊമോഷൻ മാനേജർ ഹനാൻ അൽ ഹൊസ്‌നി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top