24 April Wednesday
പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ സെപ്റ്റംബർ 27

ലോക കേരളസഭ റീജിയണൽ കോൺഫ്രൻസിന്റ വിജയത്തിന്‌ വിപുലമായ കമ്മിറ്റി; മിഴിവേകുവാൻ സാംസ്കാരിക പരിപാടികൾ

ജയൻ എടപ്പാൾUpdated: Monday Sep 26, 2022

ലണ്ടൻ> ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ രൂപീകരിച്ച ലോകകേരള സഭയുടെ യുകെ യൂറോപ്പ് മേഖലാ സമ്മേളനം ഒക്ടോബർ 9 നു ലണ്ടനിൽ ചേരും . മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.

കേരളത്തിന്റെ മുന്നോട്ടുള്ളപോക്കിലും ഒരു നവകേരളത്തിന്റെ നിർമ്മിതിയിലും  യുകെയിലുള്ള പ്രവാസികൾക്ക്   തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാനുള്ള വേദിയാണ് ലോക കേരളസഭ ഒരുക്കുന്നത്. ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്ന ഈ സമ്മേളനത്തിൽ  ഏതാണ്ട് നൂറോളം പ്രതിനിധികളെ പങ്കെടുപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന്‌ സംഘാടകർ അറിയിച്ചു.

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന ഓൺലൈൻ ഗൂഗിൾ അപ്ലിക്കേഷൻ ഫോം സെപ്തംബർ 27 നകം പൂരിപ്പിച്ചു നൽകണം.ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ലോക കേരളസഭ സെക്രട്ടേറിയറ്റ്‌ തെരെഞ്ഞെടുക്കുന്നവർക്കാവും യോഗത്തിലേക്ക് ക്ഷണം ലഭിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് :https://docs.google.com/forms/d/1BxWKNv5aW0Rd2QEMvmgyznslvrOg6Cx3QrZjmjfduR8/edit

അവസാന തീയ്യതി : സെപ്തംബർ27

ലോകകേരളാ സഭയുടെ യുകെ യൂറോപ്പ് സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്ലാ പ്രവാസികളോടും ലോക കേരളസഭ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top