11 May Saturday

ലോക കേരളസഭ - യുകെ യൂറോപ്പ് മേഖല സമ്മേളനം ഒക്ടോബർ 9; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കും

ജയൻ എടപ്പാൾUpdated: Wednesday Sep 14, 2022

ലണ്ടൻ> മുഖ്യമന്ത്രി പിണറായി വിജയനും രണ്ടു മന്ത്രിമാരും ഒക്ടോബർ ഒമ്പതിന് യുകെ സന്ദർശിക്കും. ലോക കേരളസഭയുടെ യുകെ യൂറോപ്പ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയും യൂകെയിൽ ജീവിക്കുകയും ജോലിയെടുക്കുകയും പഠിക്കുകയും ചെയ്യുന്ന പ്രവാസിമലയാളികളോട് സംവദിക്കുകയുമാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം .

പ്രവാസിമലയാളികൾക്കു വിവിധ പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കുവാനുള്ള അവസരം ലഭിക്കും. അതോടൊപ്പം കേരളത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവാസികൾക്ക്  ചെയ്യാൻ കഴിയുന്ന കാര്യങ്ങളും ചർച്ചാവിഷയം ആവും. ജാതിമതരാഷ്ട്രീയചിന്തകൾക്ക് അതീതമായി യുകെയിലെ പ്രവാസിമലയാളികൾ ആകാംക്ഷയോടും അത്യധികം  ആവേശത്തോടും ആണ് മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും സന്ദർശനത്തെ കാത്തിരിക്കുന്നത്.

പരിപാടികൾ വൻ വിജയമാക്കുവാൻ യുകെയിലെ എല്ലാ രാഷ്ട്രീയ കലാ സാംസ്കാരികസംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.

എന്നാൽ എന്തിനെയും വിവാദമാക്കുന്ന കേരളത്തിലെ ചില മാധ്യമങ്ങൾ ഈ പരിപാടിയെ ഒരു ധൂർത്തായി ചിത്രീകരിക്കുമായാണ്.  ധൂർത്തിന്റെ യാത്ര എന്ന തലക്കെട്ടിൽ ഒരു മാധ്യമം അന്തിചർച്ചയും സംഘടിപ്പിച്ചു . ഇത് പ്രവാസികളോട് കാണിക്കുന്ന അനാദരവാണെന്നു സംഘാടകസമിതി അഭിപ്രായപ്പെട്ടു. കേരളത്തിനുവേണ്ടി പ്രവാസികൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, നാടിന്റെ വികസനത്തിനുവേണ്ടി എന്തൊക്കെ ധനസമാഹരണം നടത്താൻകഴിയും എന്നൊക്കെ ഗൗരവപൂർവ്വം ചർച്ചചെയ്യപ്പെടുന്ന ഒരു ഉദ്യമത്തെ ഇകഴ്ത്തിക്കാണിക്കുന്ന ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് വിനയപൂർവ്വം കേരളത്തിലെ മാധ്യമങ്ങളോട് മലയാളിപ്രവാസിസമൂഹത്തിന്റെ പേരിൽ സമിതി അഭ്യർത്ഥിച്ചു.

ഒക്ടോബർ 9നു കാലത്തു ചേരുന്ന ലോക കേരളസഭയുടെ യൂ കെ യൂറോപ്പ് മേഖല സമ്മേളനം ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസ് ഹാളിലും ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം ഫെൽതമ്മിലുള്ള പബ്ലിക് ഹാളിലും ആണ് സംഘടിപ്പിക്കുന്നത്.

എസ് ശ്രീകുമാർ ചീഫ് കോർഡിനേറ്റർ ആയ്യും ഡോ. ബിജു പെരിങ്ങത്തറ ഓർഗനയ്‌സിങ് കമ്മിറ്റി ചെയര്മാനും,  സി. എ. ജോസഫ് ജോയിന്റ് കോഓർഡിനേറ്റർ ആയും നേതൃത്വം കൊടുക്കുന്ന വിപുലമായ സംഘാടക സമിതിൽ യു കെ യിലെ പ്രബല സംഘടന നേതാക്കളും യുകെയിലെ ലോക കേരളസഭ അംഗങ്ങളും വിവിധ രാഷ്ട്രീയ- സാംസ്‌ക്കരിക -സാമൂഹ്യ സംഘടനകളിലെ പ്രവർത്തകരും വിവിധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നതിനായി ഏഴു കമ്മിറ്റികളിലായി പ്രവർത്തിച്ചുവരുന്നു.

കഴിഞ്ഞ ശെനി ആഴ്ച ചേർന്ന കോഓർഡിനേഷൻ കമ്മിറ്റി ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. അടുത്ത വെള്ളിയാഴ്ച സംഘാടക സമിതിയുടെ യോഗം ഉണ്ടാകുമെന്നു ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top