18 December Thursday

" ലയം 2023 " കലാസന്ധ്യ സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ഒമാൻ > ഒമാനിലെ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റിന്റെ  പത്താം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 6 വെള്ളിയാഴ്ച  അൽ ഫലാജ് ഹോട്ടലിൽ വെച്ച് " ലയം 2023 " എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു.

ചലച്ചിത്ര സംവിധയകൻ കെ മധു മുഖ്യാതിഥി ആകുന്ന ചടങ്ങിൽ ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കൽ ലൈവ് കോൺസർട് നടക്കും. കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട് മുഖ്യ പ്രായോജകർ ആകുന്ന പരിപാടിയിലേക്കുള്ള പ്രവേശനം ക്ഷണിക്കപ്പെട്ടവർക്ക് ആയിരിക്കും.

ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ  പ്രസിഡന്റ്‌ സൂരജ്  രാജൻ, രക്ഷാധികാരി രാജൻ ചെറുമനശ്ശേരിൽ, സെക്രട്ടറി ജോർജ് മാത്യു, ജോയിന്റ് സെക്രട്ടറി  ധന്യ ശശി, ട്രഷറർ അജു ശിവരാമൻ, പ്രോഗ്രാം കൺവീനർ വിജയ്  മാധവ്, ജഗ്ജിത്ത് പ്രഭാകരൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top