29 March Friday

തൊഴിൽ വിപണിയിലെ ക്ഷാമം; കുവൈറ്റിലേക്ക് മറ്റ്‌ രാജ്യങ്ങളിൽ നിന്ന്‌ തൊഴിലാളികളെ എത്തിക്കാൻ ആലോചന

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2023

കുവൈറ്റ് സിറ്റി > കുവൈറ്റിലെ തൊഴിൽ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മറ്റ്‌ രാജ്യങ്ങളിൽ നിന്നു തൊഴിലാളികളെ എത്തിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മറ്റ്‌ രാജ്യങ്ങളുമായി തൊഴിൽ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്‌ടിങ് പ്രതിരോധമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സ ബാഹ് നിർദേശം നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

രാജ്യത്തെ തൊഴിൽ വിപണിയിൽ ജന സംഖ്യാ അസന്തുലിതാവസ്ഥ ഒഴിവാക്കാനാണ്‌ പുതിയ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെൻ്റ് നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഒമ്പത്‌ ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരാണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ശക്തിയെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ സൂചിപ്പിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top