19 April Friday

ബാലവേദി കുവൈറ്റ് ലോക പരിസ്ഥിതി ദിനാഘോഷവും പോസ്റ്റർ രചനാ മത്സരവും

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2022

കുവൈറ്റ് സിറ്റി > മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് ഫഹാഹീൽ, അബുഹലീഫ മേഖലകൾ മംഗഫ് കല സെന്ററിലും , അബ്ബാസിയ, സാൽമിയ മേഖലകൾ അബ്ബാസിയ കല സെന്ററിലും ലോക പരിസ്ഥിതി ദിനാഘോഷവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.

മംഗഫ് കല സെന്ററിൽ നടന്ന പരിപാടിയിൽ ബാലവേദി കുവൈറ്റ് വൈസ് പ്രസിഡൻ്റ്  സുമൻ സോമരാജിൻ്റെ അധ്യക്ഷനായി. കല കുവൈറ്റ് മുൻ ഭാരവാഹിയും ലോക കേരള സഭ അംഗവുമായ ആർ നാഗനാഥൻ ഉദ്‌ഘാടനം ചെയ്‌തു. കല കുവൈറ്റ് ആക്‌ടിങ്ങ് പ്രസിഡന്റ്‌ ശൈമേഷ്, ജോയിൻ്റ് സെക്രട്ടറി ജിതിൻ പ്രകാശ്, ബാലവേദി കേന്ദ്ര രക്ഷാധികാരി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ ആംശംസകൾ അർപ്പിച്ചു. ബാലവേദി അബു ഹലീഫ മേഖല സെക്രട്ടറി  ദേവിക ആർ നായർ സ്വാഗതവും, ബാലവേദി കുവൈറ്റ്  ഫഹഹീൽ മേഖല വൈസ് പ്രസിഡൻറ് ആഗ്നസ് പോൾസൻ നന്ദിയും പറഞ്ഞു.

അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടികൾക്ക് ബാലവേദി പ്രസിഡന്റ്‌ ഡെന്നീസ് സാമുവലിന്റെ അധ്യക്ഷനായി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ഉദ്‌ഘാടനം നിർവഹിച്ചു. കല കുവൈറ്റ് ട്രഷർ അജ്‌നാസ്  മുഹമ്മദ് , ബാലവേദി മുഖ്യ രക്ഷാധികാരി സജീവ് എം ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലവേദി കൂട്ടുകാർക്ക് വേണ്ടി ഓൺ ലൈൻ ക്ലാസ്സുകൾ നടത്തിയ ഫാത്തിമ ബിൻത് അഹമ്മദ്, സിമി മോൾ ജോർജ്, ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന ബാലവേദി വൈസ് പ്രസിഡൻ്റ് ഡെന്നീസ് സാമുവൽ എന്നിവർക്ക് ബാലവേദി കുവൈറ്റിന്റെ സ്‌നേഹോപകാരം കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി, ബാലവേദി മേഖല രക്ഷാധികാരി രമേശ് കെ, ബാലവേദി സാൽമിയ മേഖല കൺവീനർ ജോർജ് തൈമണ്ണിൽ എന്നിവർ  കൈമാറി.

യോഗത്തിന് ബാലവേദി ആക്‌ടിങ് സെക്രട്ടറി അഭിരാമി അജിത് സ്വാഗതവും ബാലവേദി മേഖല സെക്രട്ടറി അജ്ഞലീറ്റ രമേശ് നന്ദിയും പറഞ്ഞു, തുടർന്ന് നടന്ന പോസ്റ്റർ രചനാമത്സരത്തിൽ നൂറുകണക്കിന് കുട്ടികളിടേയും, രക്ഷിതാക്കളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top