കുവൈത്ത് സിറ്റി > പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. പേര്, ജനനത്തീയതി, ദേശീയത തുടങ്ങിയ വ്യക്തിഗത ഡാറ്റയിലെ മാറ്റങ്ങൾ വർക്ക് പെർമിറ്റുകളിൽ ഭേദഗതി വരുത്തുന്നത് ഇപ്പോൾ നിരോധിച്ചിട്ടുണ്ട്, പകരം, അത്തരം മാറ്റങ്ങൾ ആവശ്യപ്പെടുന്ന തൊഴിലുടമകൾക്ക് (സ്‌പോൺസർമാർ) പ്രത്യേക നടപടിക്രമം കൊണ്ടുവരും.
തൊഴിൽ പെർമിറ്റ് ഇഷ്യു ചെയ്ത തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇപോർട്ടൽ സേവനത്തിലൂടെ തൊഴിലാളിയുടെ നിലവിലുള്ള വിസ റദ്ദാക്കുന്നതിന് തൊഴിലുടമകൾ അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ . തുടർന്ന്, ഡാറ്റാബേസിലെ തൊഴിലാളിയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിനും ആഭ്യന്തരമന്ത്രാലവുമായി ബന്ധപ്പെടണം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും തമ്മിൽ സഹകരിച്ചാണ് ഈ വ്യവസ്ഥകൾ നടപ്പാക്കുന്നത് .
തട്ടിപ്പ് പ്രവർത്തനങ്ങൾ തടയുകയും വർക്ക് പെർമിറ്റ് നൽകുന്നതിന് നിരോധിക്കപ്പെട്ടതോ സസ്പെൻഡ് ചെയ്യപ്പെട്ടതോ ആയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ മാറ്റിനിർത്തുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത് .ഈ മാറ്റങ്ങൾക്ക് പുറമേ, പ്രവാസി തൊഴിലാളികളുടെ സന്ദർശന വിസകൾ റദ്ദാക്കാൻ അനുവദിക്കുന്ന പുതിയ ഇലക്ട്രോണിക് സേവനവും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. അതോറിറ്റിയുടെ ഇലക്ട്രോണിക് പോർട്ടലിലൂടെ ഉപയോക്താക്കൾക്ക് ഈ സേവനം ആക്സസ് ചെയ്യാൻ കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..