25 April Thursday

കുവൈറ്റിലെ ആകെ രോഗബാധിതരുടെ എണ്ണം 289. രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 25 ആയി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

കുവൈറ്റ്‌ സിറ്റി>രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ 23 പുതിയ കൊവിഡ് 19 കേസുകള്‍കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 10 ഇന്ത്യക്കാരും 11 സ്വദേശികളും, 2 ബംഗ്ലാദേശികളുമാണ്. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 289 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗ മുക്തി നേടിയ 82 വയസുള്ള സ്ത്രി ഉള്‍പ്പെടെ രോഗം ഭേദമായവരുടെ എണ്ണം 72 ആയതായി ആരോഗ്യ മന്ത്രാലയം അറീയിച്ചു.

ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന ജലീബ് അൽ ശുയൂഖ്, മഹ്ബൂല, സാൽമിയ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. ഇന്നുവരെയുള്ള കണക്കനുസരിച്ച് ഇരുപത്തി അഞ്ച് ഇന്ത്യക്കാര്ക്കാന് ഇത് വരെ രോഗാബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പ്രവാസികലായുള്ള ഇന്ത്യന്‍ സമൂഹത്തിനിടയില്‍ രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് ആശങ്ക ഉളവാക്കുന്നതാണ്. വൈറസ് വ്യാപനം തടയുന്നതിന്  ജലീബ് അൽ ശുയൂഖ് ഖൈത്താൻ, മഹബൂല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പ്പെടുത്തണമെന്ന് കുവൈറ്റ്‌ പര്ലമെന്റ്റ് അംഗം സഫാ അല്‍ ഹാഷിം ആവശ്യപ്പെട്ടിട്ടുമുണ്ട്. രാജ്യത്ത് നിലവിലുള്ള ഭാഗിക കര്‍ഫ്യു നിയമം ലഭിച്ചതിനു പന്ത്രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ പതിനാലു പേരെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ സമയം അമ്ഖാറ, ബിനീദ് അല്‍ ഖൈര്‍, ശര്ഖ്, ജലീബ് അല്‍ ശുഐഖ് തുടങ്ങി പ്രദേശങ്ങളില്‍ വിവിധ മന്താലയങ്ങളുടെ ഏകോപനത്തോടെ നൂറുക്കണക്കിനു പേര്‍ക്ക് സൌജന്യമായി സര്‍ക്കാര്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

ജനങ്ങള്‍ സര്‍ക്കാര്‍ നടപടികളുമായി സഹകരിച്ചാല്‍ രണ്ടു മാസം കൊണ്ടു കാര്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രി ഡോക്ടര്‍ ഭാസില്‍ അല്‍ സബ പറഞ്ഞു.  നിസ്സഹകരണം തുടര്‍ന്നാല്‍ പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള കര്‍ഫ്യു ഉള്‍പ്പെടെ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top