26 April Friday

കുവൈത്തില്‍ പ്രവാസി അധ്യാപകരുടെ ഇഖാമ രണ്ടുവര്‍ഷമാക്കുന്നു

അനസ് യാസിന്‍Updated: Thursday Jun 9, 2022

മനാമ > കുവൈത്തില്‍ പ്രവാസി അധ്യാപകരുടെ ഇഖാമ (റെസിഡന്‍സി പെര്‍മിറ്റ്) രണ്ടു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നു. അധ്യാപകരുടെ ഇഖാമകള്‍ പുതുക്കാന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് അധികാരം നല്‍കാനും ആഭ്യന്തര മന്ത്രാലയം പദ്ധതിയാവിഷ്‌കരിച്ചു.

നിലവിലെ ഒരു വര്‍ഷമാണ് അധ്യാപകരുടെ ഇഖാമ കാലാവധി. ഇത് രണ്ടുവര്‍ഷമാക്കുന്നത് പ്രവാസി അധ്യാപകര്‍ക്ക് ഏറെ സഹായകമായിരിക്കും. ഇതിനായി അധ്യാപകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. തായി വിദ്യാഭ്യാസ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി രാജാ ബൗര്‍ക്കി പറഞ്ഞു. അധ്യാപകരുടെ വേനല്‍ക്കാല അവധിക്ക് തടസ്സമാകാതിരിക്കാന്‍ അടുത്ത അധ്യയന വര്‍ഷത്തോടെ ഇത് നടപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടപടികള്‍ കൂടുതല്‍ വികേന്ദ്രീകരിക്കുന്നതിനായി മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിലും സ്വകാര്യ വിദ്യാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ചുമതല മന്ത്രാലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിനായിരിക്കും.

അധ്യാപക മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാനും ഇടപാടുകള്‍ നടത്തുന്നതിനുമുള്ള ആക്‌സസ് നമ്പറുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും പുതുക്കല്‍ അപ്പോയിന്റ്‌മെന്റ് റിസര്‍വ് ചെയ്യാനും വവിരങ്ങള്‍ എളുപ്പത്തില്‍ നല്‍കാനും കഴിയും. നൂറു കണക്കിന് പ്രവാസി അധ്യാപകര്‍ക്ക് പുതിയ നീക്കം ഗുണം ചെയ്യും. കുവൈത്തിലെ 46 ലക്ഷം ജനസംഖ്യയില്‍ ഏകദേശം 34 ലക്ഷം വിദേശികളാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top