28 March Thursday

പ്രളയ ദുരിതം: കേരളത്തിന്‌ കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം

സാം പൈനുംമൂട്Updated: Tuesday Oct 19, 2021

കുവൈറ്റ്> കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. പ്രളയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വിളിച്ചുചേര്‍ത്ത കമ്മ്യൂണിറ്റി മീറ്റിംഗിലാണ് പ്രവാസി സംഘടനാ സാരഥികള്‍ കേരള ജനതക്കൊപ്പം തങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത്.

പ്രളയ ദുരന്തത്തിന് ഇരയായവരുടെ ദു:ഖത്തില്‍  പങ്കുചേരാനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനുമാണ് സ്ഥാനപതി സംഘടന സാരഥികളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിദേശത്തുനിന്നുമുള്ള സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ധനസമാഹരണം ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ ആരംഭിക്കാമെന്ന് യോഗത്തില്‍ ധാരണയായി.ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെയും ഇതര പ്രവാസി സംഘടനകളുടെയും ഏകോപനത്തോടെയാകും ക്രമീകരണങ്ങള്‍ ലക്ഷ്യമിടുന്നത്.തുടര്‍ പ്രവര്‍ത്തനങ്ങളുടെ
ഏകോപനത്തിനായി ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റെഡോ. അമീര്‍ അഹമ്മദിനെ ചുമതപ്പെടുത്തി.

സ്വന്തം നിലക്ക് സഹായം അയക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെയോ  പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്കും പണം അയക്കാമെന്ന് സ്ഥാനപതി വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top