25 April Thursday

പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓർത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021


കുവൈറ്റ് >  മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം സ്മരണാഞ്ജലി അർപ്പിച്ചു.

ബാവായുടെ  ആകസ്മികമായ ദേഹവിയോഗത്തിൽ അനുശോചിച്ച്‌  നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തിയ സമ്മേളനത്തിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വികാരിയും അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് പഴയപള്ളിയുടെ അഡ്മിനിസ്ട്രേറ്റിവ് വികാരിയുമായ ഫാ. ജിജു ജോർജ്ജ് അദ്ധ്യക്ഷനായി

കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ്,  വത്തിക്കാൻ അംബാസിഡർ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യുജന്റ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് അനുശോചന സന്ദേശം നല്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top