06 July Sunday

കുവെെറ്റ് കൊല്ലം ജില്ലാ പ്രവാസി സമാജം ഓണം- -ഈദ് സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

കുവൈറ്റ് സിറ്റി> കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് കേരളത്തിന്റെ ദേശീയ ഉത്സവം ഓണവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ നടന്ന ആഘോഷങ്ങൾ രക്ഷാധികാരി ജേക്കബ്ബ് ചണ്ണപ്പേട്ട ഉദഘാടനം ചെയ്തു. പ്രസിഡന്റ് സലിം രാജ്  അദ്ധ്യക്ഷനായി.  

പി.ജി.ബിനു, (വോയിസ് കുവൈറ്റ് ) സക്കീർ പുത്തൻ പാലം (കെ.കെ.പി.എ ) അനിൽ ആറ്റുവ, അബ്ദുൽ അസീസ് (ജോയ് ആലുക്കാസ് ) വനിത വേദി കൺവീനർ രൻജന ബിനിൽ എന്നിവർ ആശംസകളർപ്പിച്ചു. പത്താം തരത്തിൽ ഉന്നത വിജയം നേടിയ അംഗളുടെ കുട്ടികളായ കിരൺ ജെ സെബാസ്റ്റ്യൻ, തോമസ് കെ. സിബി, നേഹ ഗ്രേസ് ബൈജൂ, ബിബിൻ ടി. അജി, ആദിത്യ എ. എന്നിവരെ വേദിയിൽ ആദരിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതവും, പ്രോഗ്രാം ജനറൽ കൺവീനർ ജയൻ സദാശിവൻ നന്ദിയും പറഞ്ഞു. വിവിധ യൂണിറ്റ്കൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന ,മാർഗ്ഗം കളി, സംഘഗാനം, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ട്. വള്ളംകളി, വില്ലടിച്ചാമ്പാട്ട്, പൂക്കളം, മാവേലി എഴുന്നുള്ളത്ത് എന്നിവയും , വിഭവ സമൃദ്ധമായ സദ്യയും പരിപാടികൾക്ക് മിഴിവേകി. തമ്പിലൂക്കോസ്,വർഗ്ഗീസ് വൈദ്യൻ. സലിൽ വർമ്മ. ഡോ.സുബു തോമസ്, പ്രമീൾ പ്രഭാകരൻ, റെജി മത്തായി,അബ്ദുൽ വാഹിദ്,ബിനിൽ റ്റി.ഡി , ജോയ് തോമസ്,സംഗീത് സുഗതൻ. റിനിൽ രാജൂ,, റെജി കുഞ്ഞുകുഞ്ഞു , രൻജന ബിനിൽ ,സിബി ജോസഫ് , അബ്ദുൽ നിയാസ്, ലാജി എബ്രഹാം, സജീവ് കുമാർ , എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top