26 April Friday

കുവൈത്തിൽ താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ നിർത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

Photo Credit: facebook


കുവൈറ്റ് സിറ്റി> കുവൈത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർന്ന് വന്നിരുന്ന താമസ നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്നവരെയും  മറ്റ് നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകൾ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. 

നിലവിൽ രാജ്യത്തെ തിരിച്ചയക്കൽ കേന്ദ്രങ്ങൾ നിറഞ്ഞതിനാലാണ് സുരക്ഷാ പരിശോധന താൽക്കാലികമായി നിർത്തിവെക്കാൻ മന്ത്രാലയം വിവിധ പരിശോധന വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയത്. നിലവിൽ പിടികൂടിയവരെ വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാതെ തല്ക്കാലം പരിശോധന തുടരേണ്ടതില്ലെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തത്.

മാത്രവുമല്ല, നിലവിൽ പിടികൂടിയവരെ തിരിച്ചയക്കാൻ ആവശ്യമായ വിമാന സർവീസുകളും ലഭ്യമല്ല എന്നതും പരിശോധന തല്ക്കാലം നിർത്തിവെക്കാൻ മന്ത്രാലയത്തെ നിര്ബന്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന സുരക്ഷാ ക്യാമ്പയിനിൽ നിരവധി പേരാണ് അറസ്റ്റിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top