20 April Saturday

കുവൈത്തില്‍ പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കാന്‍ ആലോചന

അനസ് യാസിന്‍Updated: Tuesday Nov 23, 2021

മനാമ > തെരഞ്ഞെടുത്ത പ്രവാസികള്‍ക്ക് അഞ്ചു മുതല്‍ 15 വര്‍ഷം വരെയുള്ള ദീര്‍ഘകാല റെസിഡന്‍സി വിസ നല്‍കുന്നത് കുവൈത്ത് പരിഗണിണിക്കുന്നു. വിദേശ നിക്ഷേപകര്‍, വാണിജ്യ പദ്ധതികളുടെ ഉടമകള്‍, സിഇഒമാര്‍ എന്നിവര്‍ക്കായിരിക്കും ദീര്‍ഘകാല താമസം അനുവദിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ദീര്‍ഘകാല വിസകള്‍ നിലവിലെ കഫാല (സ്പോണ്‍സര്‍ഷിപ്പ്) സംവിധാനത്തില്‍ ഉള്‍പ്പെടുത്തില്ല. ഇവരുടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ക്കാരിന് കീഴിലായിരിക്കും. കുവൈത്തില്‍ ദീര്‍ഘകാലം താമസിച്ച് സമ്പദ്വ്യവസ്ഥക്ക് സംഭാവന നല്‍കിയവര്‍, സര്‍ക്കാരില്‍ ജോലി ചെയ്തവരും ജോലിയില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാമ്പത്തിക ശേഷിയുള്ളവരുമായ പ്രവാസികള്‍ എന്നിവര്‍ ദീര്‍ഘകാല വിസക്ക് അര്‍ഹരായിരിക്കും. ദേശീയ സമ്പദ്വ്യവസ്ഥക്ക് വന്‍തോതില്‍ കരുത്ത് പകരുന്ന ചില പ്രവാസികള്‍ക്ക് മാത്രമായി സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ വിസ നല്‍കും. ഇതിനായി ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് സംവിധാനങ്ങളില്‍ ഭേദഗതി വരുത്തും.

ദീര്‍ഘകാല വിസ ലഭിക്കുന്ന നിക്ഷേപകര്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ അധികാര പരിധിയില്‍ കീഴില്‍ വരില്ല. യുഎഇയിടക്കം ചില ഗള്‍ഫ് രാജ്യങ്ങള്‍ ദീര്‍ഘകാല വിസ അനുവദിക്കുന്നുണ്ട്. ഇതേ മാതൃകയാണ് കുവൈത്തും പഠിക്കുന്നത്.

ഇക്കാര്യത്തില്‍ അന്ത്യമ തീരുമാനം ആഭ്യന്തര മന്ത്രാലയവും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും ചര്‍ച്ച ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top