19 December Friday

നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ബോട്ട് അപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2023

സനീഷ്

കുവൈത്ത്/ചങ്ങനാശ്ശേരി > കുവൈത്തിൽ  നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ബോട്ട് അപകടത്തിൽ മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി സ്വദേശി സനീഷ് നാരായണൻ (41) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ കാല് വഴുതി കായലിൽ വീണാണ് മരണം. മൃദംഗ വാദകനായിരുന്നു. മൃദംഗം കലാകാരനെന്ന നിലയിൽ കുവൈത്തിൽ  നിരവധി സാംസ്കാരിക, ക്ലാസിക്കൽ പ്രകടനങ്ങളിൽ സജീവമായിരുന്നു. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, സൗണ്ട് എഞ്ചിനീയർ എന്നീ നിലകളിലും കുവൈത്തിലെ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. കുവൈത്തിൽ  ട്രാൻസ്പോർട്ട് സർവീസ് നടത്തുകയായിരുന്നു സനീഷ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top