06 December Wednesday

കുവൈത്തിൽ 38 ക്രിമിനൽ കേസുകളിലും ദശലക്ഷക്കണക്കിന് ദിനാർ തട്ടിപ്പിലും പ്രതിയായ ഇന്ത്യക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

കുവൈത്ത് സിറ്റി > കുവൈത്തിൽ വിശ്വാസവഞ്ചന, തട്ടിപ്പ് മുതലായ 38 ഓളം വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇന്ത്യൻ പ്രവാസിയെ  പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ 16 കേസുകളിൽ ശിക്ഷിക്കപ്പെട്ട പിടികിട്ടാപുള്ളിയാണ്‌. ഇതിനു പുറമെ ചെക്കുകൾ, ബില്ലുകൾ മുതലായവയുമായി ബന്ധപ്പെട്ട 10 ലക്ഷത്തോളം ദിനാറിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളിലും പ്രതിയാണ്. 9 വർഷം മുമ്പ് ഇയാളുടെ താമസരേഖ കാലാവധി അവസാനിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

സബാഹ് അൽ നാസർ മേഖലയിൽ വെച്ചാണ് ആഭ്യന്തര മന്ത്രാലയം ഇയാളെ പിടികൂടിയത്. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top