15 July Tuesday

ദേശീയ ദിനത്തിൽ സെവൻത് ഹോൾ ഗുഹയിൽ ഏറ്റവും വലിയ പതാക ഉയർത്തി വേൾഡ് റെക്കോർഡിട്ട് കുവൈത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2023

കുവൈറ്റ്> ദേശീയ ദിനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് കുവൈത്ത്. ഒമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ ഏറ്റവും വലിയ പതാക ഉയർത്തി കുവൈത്ത് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡിട്ടത്.

16 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് 2,773 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള കുവൈത്തിന്റെ ദേശീയ പതാക ഗുഹയിൽ നാട്ടിയത്. ആറ് മാസത്തെ കഠിനമായ പരിശ്രമങ്ങൾക്ക് ശേഷമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

കുവൈത്തിലെയും ഒമാനിലേയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യ ബന്ധത്തിന്റെയും പ്രകടനമായാണ് പതാക ഗുഹയ്‌ക്കുള്ളിൽ ഒരുക്കിയതെന്ന് കുവൈത്ത് ഫ്ലാഗ് ടീം മേധാവി ഫുആദ് ഖബസാർഡ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top