28 March Thursday

കുവൈത്തിൽ സെവൻസ് ഫുട്ബോൾ ആരവം: സോക്കർ കേരള ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


കുവൈത്ത് സിറ്റി > കുവൈത്തിലെ കാല്‍പന്ത്‌ പ്രേമികള്‍ക്ക് കാത്തിരിപ്പിനറുതിയായി കേഫാക് മത്സരങ്ങള്‍ക്ക് തുടക്കമായി. കെഫാക്കുമായി സഹകരിച്ച് അൽ ശബാബ് എഫ്‌ സിയാണ്  സെവൻസ് ഫുട്ബോൾ ടൂർണമെന്റായ  മെറിറ്റ് ഇന്റർനാഷണൽ കിങ്‌സ് കപ്പ്‌ 2022 സംഘടിപ്പിച്ചത്. പതിനെട്ട് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ സോക്കർ കേരള ജേതാക്കളായി. ഫൈനലിൽ ശക്തരായ മലപ്പുറം ബ്രദേര്‍സിനെ ടൈബ്രെക്കറിൽ പരാജയപ്പെടുത്തിയാണ് സോക്കർ കേരള വിജയികളായത്. റൗദ എഫ്.സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 23 മാസങ്ങൾക്കു ശേഷം നടന്ന  മത്സരങ്ങളില്‍ ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് ടീമുകള്‍ പുറത്തെടുത്തത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി റൗദ എഫ്‌ സിയുടെ ശിഹാബിനേയും, ഡിഫൻഡറായി മലപ്പുറം ബ്രദേഴ്‌സിന്‍റെ റിയാസ് ബാബുവിനേയും, മികച്ച ഗോൾ കീപ്പറായി സോക്കർ കേരളയുടെ ബോസ്കോയേയും തിരഞ്ഞടുത്തു. ടൂർണമെന്റിലെ ടോപ് സ്‌കോറരായി സോക്കർ കേരളയുടെ ജയനും ഫയർ പ്ലേയ് അവാർഡ് ബിഗ് ബോയ്സ് എഫ്‌ സിക്കും സമ്മാനിച്ചു.

വിജയികൾക്ക്   കെഫാക്ക് പ്രസിഡന്റ് സിദ്ദിഖ് ,സെക്രട്ടറി വീ എസ് നജീബ് , ട്ര ഷർ തോമസ് , സ്പോർട്സ് സെക്രട്ടറി അബ്ദുൾറഹ്മാൻ , കെഫാക് ഭാരവാഹികളായ ഗുലാം മുസ്തഫ , ബേബി നൗഷാദ് , റോബർട്ട് ബെർണാഡ് ,റബീഷ് , ഫൈസൽ ഇബ്രാഹിം ,ഷബീർ , അസ്‌വദ് , നാസർ ,അബ്ബാസ് ,നൗഫൽ , ഹനീഫ, ഹൈതം ഷാനവാസ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസറായ മെറിറ്റ് ഇന്റർനാഷനലിന്റെ പ്രതിനിധിയായി അഷ്‌റഫ് മൊയ്‌തുട്ടി , മിൻഹാ ഗ്രൂപ്പ് എം ഡി ഷാനവാസ് തൃശൂർ , സലിം കൂൾലാൻഡ് , അൽശബാബ് എഫ്‌ .സി സെക്രട്ടറി ജംഷീദ് , വൈസ് പ്രസിഡന്റ് മുജീബ് സൽവ എക്സികുട്ടീവ് മെമ്പർമാരായ റജി മാത്യു , മുസ്തഫ , നിഷാദ് പൊന്നാനി , ആമിർ ഹാഷിം , ഷംസു പാലിക്കോടൻ , ഹാറൂൺ , ഫർഹാൻ ,ഇസ്ഹാഖ് , മെമ്പർമാരായ കാ മുഹമ്മദ് , ജിനീഷ് കുട്ടാപ്പു , ഷഫീഖ് , ആഷിക് , അൻസാർ , വിഷ്ണു , ബിജു , നബീൽ , ഫിറോസ് , ഫസൽ , പാർത്ഥൻ , സാബിർ ,ഷിറാസ് എന്നിവർ വിജയികൾക്ക് വേണ്ടി ട്രോഫികൾ സമ്മാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top