26 April Friday

ഫോക്കസ് പതിനേഴാമത് വാർഷിക സമ്മേളനം മാർച്ച് 31 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കുവൈറ്റ് സിറ്റി> കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റിന്റെ പതിനേഴാമത് വാർഷിക സമ്മേളനം മാർച്ച് 31 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേരും.

കുവൈറ്റിലെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന പതിനാറു യൂണിറ്റ് സമ്മേളനങ്ങൾക്കൂശേഷം പുതിയ  യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു .  യൂണിറ്റ് കളിൽ നിന്നുള്ള പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിയും , സാമ്പത്തിക റിപ്പോർട്ട്  ട്രഷറും , ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റേഴ്സും സമ്മേളനത്തിൽ അവതരിപ്പിക്കും. അടുത്ത പ്രവർത്തന വർഷത്തെ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനത്തിനുശേഷം ഇഫ്താറും സജ്ജമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top