24 April Wednesday

ഷെയ്ഖ് അഹമ്മദ് നവാഫ് വീണ്ടും കുവൈത്ത് പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
മനാമ > കുവൈത്ത് പ്രധാനമന്ത്രിയായി അമീറിന്റെ മകന്‍ ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ സബാഹിനെ  നിയമിച്ചു. ബുധനാഴ്്ച കിരീടാവകാശി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രിസഭയെ നാമനിര്‍ദ്ദേശം ചെയ്യാനും പുതിയ പ്രധാനമന്ത്രിക്ക് കിരീടവകാശി നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു.
 
കഴിഞ്ഞ 29ന് പൊതു തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒക്‌ടോബര്‍ ഒന്നിന് ന്ത്രിസഭ രാജി സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഭൂരിപക്ഷം നേടിയിരുന്നു. 50 അംഗ സഭയില്‍ 28 സീറ്റാണ് പ്രതിപക്ഷ കക്ഷികള്‍ നേടിയത്.
 
പാര്‍ലമെന്റും മന്ത്രിസഭയും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ജൂണ്‍ 22നാണ് കിരീടവകാശി പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 
ഇത് രണ്ടാം തവണയാണ് ഷെയ്ഖ് അഹമ്മദ് പ്രധാനമന്ത്രിയാകുന്നത്. ചില പ്രതിപക്ഷ എംപിമാര്‍ പുതിയ പ്രധാനമന്ത്രിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ കുത്തിയിരിപ്പ് സമരം നടത്തിയതനെ തുടര്‍ന്ന്് ജൂലായില്‍ ഷെയ്ഖ് അഹമ്മദിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. പാര്‍ലമെന്റില്‍ നിസ്സഹകരണ പ്രമേയത്തിന് മുന്നോടിയായി ഏപ്രിലില്‍ രാജിവെച്ച ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന് പകരക്കാരനായാണ് അദ്ദേഹം എത്തിയിരുന്നത്. 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top