03 December Sunday

കുവൈത്തിൽ യാത്രയ്ക്ക് മുമ്പ് പ്രവാസികൾ ജലവൈദ്യുതി ബില്ലുകൾ അടയ്ക്കണമെന്ന് മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

കുവൈത്ത് സിറ്റി > കുവൈത്തിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവാസികൾ തങ്ങളുടെ  ജല-വൈദ്യുതി ബിൽ കുടിശിക  അടക്കണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി ജല വൈദ്യുതി മന്ത്രാലയം. മുമ്പ് ട്രാഫിക് പിഴകൾ പിരിക്കുന്നതിന് സമാന നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ മാതൃകയിൽ വിദേശികളുടെ ജല വൈദ്യുതി ബിൽ കുടിശിക പിരിച്ചെടുക്കുവാൻ മന്ത്രാലയം തയ്യാറെടുക്കുന്നത്.

വിവിധ മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും കടം പിരിച്ചെടുക്കുന്നതിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ സംവിധാനം രൂപീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ജല വൈദ്യുതി ബിൽ കുടിശിക പിരിച്ചെടുക്കുവാൻ മന്ത്രാലയം തീരുമാനം ഉടൻ പുറപ്പെടുവിക്കും. ഈ കുടിശ്ശിക അടച്ചില്ലെങ്കിൽ വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും സജീവ പരിഗണനയിലാണെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top