03 October Tuesday

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് നേരത്തെയാക്കും

അനസ് യാസിന്‍Updated: Wednesday Jun 22, 2022

മനാമ> കുവൈത്ത് പാര്‍ലമെന്റ് കിരീടാവകാശി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് പിരിച്ചുവിട്ടു. പൊതു തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന് അദ്ദേഹം ബുധനാഴ്‌ച നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. മെയ് 10 ന് സര്‍ക്കാര്‍ സമര്‍പ്പിച്ച രാജിക്കത്ത് അദ്ദേഹം സ്വീകരിച്ചു. കെയര്‍ ടേക്കര്‍ സര്‍ക്കാരായി തുടരാന്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാരും തെരഞ്ഞടുക്കപ്പെട്ട പാര്‍ലമെന്റും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. തര്‍ക്കം ദേശീയ ഐക്യത്തെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരുന്നു. നിയമ നിര്‍മ്മാണ, ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പൗരന്‍മാര്‍ തൃപ്തരല്ലെന്നും മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പുതിയ സമീപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലും പാര്‍ലമെന്റിന്റെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും ഇടപെടില്ലെന്നും ഷെയ്ഖ് മെഷാല്‍ പറഞ്ഞു.

പാര്‍ലമെന്റുമായുള്ള തര്‍ക്കത്തില്‍ രണ്ട് മാസം മുമ്പ് ഒരു കെയര്‍ടേക്കര്‍ ഭരണകൂടം രാജിവച്ചതിനെത്തുടര്‍ന്ന് പുതിയ സര്‍ക്കാരിനെ നിയമിക്കാന്‍ നിരവധി രാഷ്ട്രീയ പ്രവര്‍ക്കാര്‍ കഴിഞ്ഞ ആഴ്‌ച മുതല്‍ പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്. ദേശീയ അസംബ്ലിയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ് രാജിവെച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top