29 March Friday

അഞ്ചു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫെബ്രുവരിയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 9, 2021

കുവൈറ്റ് സിറ്റി > അഞ്ച് വയസ്സിനും 12 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഫെബ്രുവരിയില്‍ നല്‍കിത്തുടങ്ങുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികള്‍ക്കുള്ള അംഗീകൃത വാക്‌സിനുകളുടെ ആദ്യ ബാച്ചുകള്‍ ജനുവരി അവസാനം രാജ്യത്ത് എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് എത്രയും വേഗം ഈ വാക്‌സിനുകള്‍ നല്‍കാനാണ് കോവിഡ് പ്രതിരോധ സമിതി ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നകുന്നതിനു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് നേരത്തെ തന്നെ മന്ത്രാലയം കുട്ടികളുടെ രജിസ്ട്രേഷന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്നു ഡോസിലാണ്  കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുക. പന്ത്രണ്ട് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് നേരത്തെ തന്നെ രണ്ടു ഡോസ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാലേകാല്‍  ലക്ഷം കുട്ടികളാണ് അഞ്ചിനും പതിനൊന്നു വയസ്സിനും ഇടയില്‍ രാജ്യത്ത് ഉള്ളതെന്നാണ് കണക്കുകള്‍.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top