28 March Thursday

കുവൈറ്റിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം താൽക്കാലികമായി നിർത്തിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കുവൈറ്റ് സിറ്റി> കുവൈത്തിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം താൽക്കാലികമായി നിർത്തിവച്ചു. ഹോം ഡെലിവറി സേവനത്തിനായി നിയോഗിച്ച കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സേവനം താൽക്കാലികമായി നിർത്തിയത്. കരാർ കാലാവധി 2021 ജൂലായിലാണ് അവസാനിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം വരെ കമ്പനി സേവനം നൽകുകയായിരുന്നു.

രണ്ടു ദിനാറാണ് ഓരോ ഉപഭോക്താക്കളിൽ നിന്നും ഹോം ഡെലിവറി സേവനങ്ങൾക്കായി കമ്പനി ഈടാക്കുന്നത്. സിവിൽ ഐഡി വിതരണത്തിൽ സ്വദേശികൾക്കും ഗാർഹിക തൊഴിലാളികൾക്കും സർക്കാർ ജീവനക്കാരായ പ്രവാസികൾക്കുമാണ് നിലവിൽ സാധാരണ രീതിയിലുള്ള മുൻഗണന നൽകുന്നത്. ഇക്കാരണത്താൽ തന്നെ സിവിൽ ഐഡി കാർഡുകൾ പെട്ടെന്ന് ലഭിക്കുന്നതിനായി ഹോം ഡെലിവറി സേവനത്തെയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ആശ്രിത വിസയിൽ കഴിയുന്നവരും ആശ്രയിച്ചിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top