25 April Thursday

ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖല ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 30, 2022

കുവൈറ്റ്സിറ്റി> മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ  ബാലവേദി കുവൈറ്റ്  ഫഹഹീൽ മേഖലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഋഷി പ്രസീദ്‌  അദ്ധ്യക്ഷനായി.  ഋദ്വൈത് ഗോപിദാസ് സ്വാഗതവും ആൻസിലി തോമസ് വാർഷികറിപ്പോർട്ടും അവതരിപ്പിച്ചു.

സമ്മേളനം പ്രസിഡണ്ടായി  ഋദ്വൈത് ഗോപിദാസിനേയും, സെക്രട്ടറിയായി  അവനി വിനോദിനേയും,വൈസ് പ്രസിഡണ്ടായി ആഗ്നനസ്സ് പോൾസനെയും,ജോയിൻറ് സെക്രട്ടറിയായി  മാധവ് സുരേഷിനെയും  തിരഞ്ഞെടുത്തു.

ഭാരവാഹികൾക്ക് കലകുവൈറ്റ് ഫഹഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം , കല കുവൈറ്റ്  സാഹ്യത്യ വിഭാഗം  സെക്രട്ടറി കവിത അനൂപ് , ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം ജോർജ് , ബാലവേദി മേഖല രക്ഷാധികാരി ദീപ ബിനു, ബാലവേദി കുവൈറ്റ് പ്രസിഡൻ്റ് അനന്തിക ദിലീപ് എന്നിവർ  ആശംസകൾ നേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top