28 March Thursday

ബാലവേദി കുവൈറ്റ് ശിശുദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കുവൈറ്റ് സിററി> ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍  നെഹ്രുവിന്റെ ജന്മദിനം ബാലവേദി കുവൈറ്റിന്റെ  നേത്രുത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ, സാല്‍മിയ, ഫഹാഹീല്‍, അബു ഹലീഫ എന്നീ നാല് മേഖലകളിലായി നടന്ന ആഘോഷ പരിപാടികള്‍ കുട്ടികളുടേയും മാതാപിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 അബ്ബാസിയ കല സെന്ററില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍  ബാലവേദി മേഖല പ്രസിഡന്റ് ഡെന്നീസ് തോമസ് അധ്യക്ഷത വഹിച്ചു. വനിതവേദി കുവൈറ്റ് പ്രസിഡന്റ്  ആശാ ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫഹാഹീല്‍ കല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബാലവേദി മേഖല പ്രസിഡന്റ് ഋഷി പ്രസീദ് അധ്യക്ഷത വഹിച്ചു.

 കുവൈറ്റിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും സാഹിത്യകാരനുമായ പ്രേമന്‍ ഇല്ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അബു ഹലീഫ കല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  നേതാജി ക്ലബ് സെക്രട്ടറി ഏബല്‍ അജി അധ്യക്ഷത വഹിച്ചു. വി അനില്‍ കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സാല്‍മിയ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിക്ക് ബാലവേദി  മേഖല പ്രസിഡന്റ് ഹിലാല്‍ സലിം അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും   സീനിയര്‍ എന്‍ഞ്ചിനീയറിംഗ് കണ്‍സന്റുമായ  ജോസഫ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top