25 April Thursday

തിരുവല്ല സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023

കുവൈറ്റ് സിറ്റി > കുവൈറ്റ് പ്രവാസിയും തിരുവല്ല തലവടി സ്വദേശിയുമായ ലാജി ചെറിയാൻ (53) സൗദി അറേബ്യയിലെ ഖഫ്‌ജിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു.

കുവൈത്തിലെ പ്രധാന മലയാളി വ്യവസായ സ്ഥാപനമായ എൻബിടിസിയിലെ ജീവനക്കാരനും കമ്പനിയുടെ ജനറൽ വർക്‌‌സ് വിഭാഗത്തിന്റെ മാനേജറുമായി ജോലി ചെയ്‌തിരുന്ന ലാജി നിലവിൽ സൗദി പ്രൊജക്റ്റിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. വെള്ളിയാഴ്‌ച അവധി ആയതിനാൽ കുവൈത്തിലേക്ക് യാത്ര ചെയ്യവേ കഫ്‌ജിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഭാര്യ: അനീറ്റ. മക്കൾ: ജോവാൻ, ജസ്ലിൻ, ജയ്‌ഡൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top