24 April Wednesday

ക്രാന്തി 'ലോക്കല്‍ ഷോപ്പിംഗ് ' ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

യുകെ> ഇടതു സാംസ്‌കാരിക സംഘടനയായ ക്രാന്തി അയര്‍ലന്റിലാകെ 'ലോക്കല്‍ ഷോപ്പിംഗ് ക്യാമ്പയിന്‍' എന്ന പേരില്‍ പ്രചാരണം ആരംഭിക്കുന്നു . ക്രാന്തിയുടെ നിലവിലുള്ള വിവിധ യൂണിറ്റുകളായ വാട്ടര്‍ഫോര്‍ഡ് , കില്‍ക്കെനി  , കോര്‍ക്ക് ,ലെറ്റര്‍കെന്നി ,ഡബ്ലിന്‍ നോര്‍ത്ത് ,ഡബ്ലിന്‍ സൗത്ത് , ദ്രോഹിദ എന്നീ പ്രദേശങ്ങളിലാണ് സെപ്തംബര്‍ 24 ശനിയാഴ്ച ലോക്കല്‍ ഷോപ്പിംഗ് ക്യാമ്പയിന്‍  ഉദ്ഘാടനം നടത്തുന്നത്.

 ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ക്രാന്തി അയര്‍ലന്റിന്റെ വിവിധ പ്രദേശങ്ങളില്‍ ലോക്കല്‍ ഷോപ്പിംഗ് ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചത്. അയര്‍ലന്റിലെ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്‌ത‌ത്  പ്രകാരം 50 % ചെറുകിട , ഇടത്തരം സംരംഭകര്‍ 2020 ല്‍ അടച്ചുപൂട്ടി.
ഈ പശ്ചാത്തലത്തിലാണ് ക്രാന്തി അയര്‍ലന്റ് 'ദി ലോക്കല്‍ ഷോപ്പിംഗ് കാമ്പെയ്ന്‍' ആരംഭിക്കുന്നത്.

കൃത്യമായ ഇടവേളകളില്‍, ക്രാന്തി അയര്‍ലന്റിന്റെ പ്രാദേശിക ശാഖകള്‍ ചെറിയ റീട്ടെയില്‍ ഷോപ്പുകളില്‍ പ്രാദേശിക ഷോപ്പിംഗ് പരിപാടികള്‍ സംഘടിപ്പിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top