കുവൈത്ത് സിറ്റി> കോഴിക്കോട് ജില്ലാ അസോസിയേഷൻകുവൈറ്റ് അംഗത്വ ഡിജിറ്റൽ കാർഡ് പ്രകാശനം നിർവഹിച്ചു. അബ്ബാസിയ ആർട്ട് സർക്കിള്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഡാറ്റാ സെക്രട്ടറി ഹനീഫ് സിയിൽ നിന്ന് രക്ഷാധികാരി രാഗേഷ് പറമ്പത്ത് കാർഡ്‌ഏറ്റുവാങ്ങി.
അംഗത്വം പുതുക്കുന്നവർക്കും, പുതിയ അംഗങ്ങൾക്കും ഡിജിറ്റൽ കാർഡ് ഇനി മുതൽ അവരുടെ രെജിസ്ട്രേഡ് മൊബൈൽ നമ്പറിൽ ലഭിക്കും . ഇതോടൊപ്പം തന്നെ അസോസിയേഷൻ ഓൺലൈൻ അംഗത്വ രജിസ്‌ട്രേഷൻ തുടങ്ങി. അസോസിയേഷൻ ജനറൽ കൗൺസിൽ യോഗത്തിൽ ഡാറ്റ സെക്രട്ടറി ഹനീഫ്.സി ഓൺലൈൻ അംഗത്വ രജിസ്‌ട്രേഷൻ ലിങ്ക് പുതിയ അംഗത്വത്തിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് നജീബ്. പി വി, രക്ഷാധികാരി ഹമീദ് കേളോത്ത്, രക്ഷാധികാരി രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്‌റഫ്, സെക്രെട്ടറി രേഖ. ടി എസ്, എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..