04 December Monday

കോസ് കുവൈത്ത് ചാപ്റ്റർ ഓണാഘോഷം റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

കുവൈത്ത് സിറ്റി > കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ( കോസ് )  കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം ഒക്ടോബർ 6 ന് നടക്കും. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. പ്രസിഡണ്ട് മാത്യു വർഗീസ് രക്ഷാധികാരി സാമുവൽ വർഗീസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

സെക്രട്ടറി സാജു സ്റ്റീഫൻ , ട്രഷറാർ സോജി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ ഓണാഘോഷവും വാർഷികവും ഒക്ടോബർ ആറാം തീയതി അബ്ബാസിയയിലെ പോപ്പിൻസ് ഹാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top