18 December Thursday

കൊല്ലം പ്രവാസി അസോസിയേഷന്‍ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

മനാമ > ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷന്‍ പോന്നോണം 2023 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ജഷന്മാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‌തു.

1500 ഓളം പേര്‍ക്കുള്ള ഓണ സദ്യ, കുട്ടികളുടെ കലാ പരിപാടികള്‍, ഓണപ്പുടവ, വടം വലി മത്സരം എന്നിവ ഉണ്ടായി. ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ഈദ് ബുക്കാമസ് മുഖ്യാഥിതിയായി. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും കൊല്ലം പ്രവാസി അസോസിയേഷന്‍ രക്ഷധികാരിയുമായ പ്രിന്‍സ് നടരാജന്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്‌ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സ്റ്റാര്‍ വിഷന്‍ ചെയര്‍മാന്‍ സേതുരാജ് കടക്കല്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്‌ണകുമാര്‍ സ്വാഗതവും പൊന്നോണം 2023 ജനറല്‍ കണ്‍വീനര്‍ സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top