06 December Wednesday

യുഎഇയിൽ കൊല്ലം എസ്‌ എൻ കോളേജ് പൂർവ്വവിദ്യാർത്ഥി യോ​ഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

ദുബായ്> കൊല്ലം ശ്രീനാരായണ കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെയോഗവും ഇൻഡോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നും ഉന്നത ബിരുദം നേടിയ നസീർ വെളിയലിനെ ആദരിക്കലും യുഎ ഇ നടന്നു. പ്രസിഡന്റ് റസ്‌ല അംനാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി ജയശീലൻ നസീർ വെളിയലിനെ പൊന്നാട അണിയിച്ചു ആദരിച്ചു. കൂടാതെ ഫിസിക്കലി ഡിറ്റർമൈൻഡ് ആയിട്ടുള്ള നിഹാലിന്റെ സംഗീതത്തിലുള്ള കഴിവിനെ അനുമോദിക്കുകയും ചെയ്തു.

തുടർന്ന് നിഹാലിന്റെ സംഗീത ബാൻഡ് അവതരിപ്പിച്ച ഫ്യൂഷൻ , അങ്കിതയുടെ ഗാനങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രത്യേക സംഗീത സായാഹ്ന പരിപാടി സംഘടിപ്പിച്ചു. നവംബർ മാസത്തിൽ പൂർവ വിദ്യാർത്ഥി സംഗമവും സംഗീത നിശയും സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ നസീർ വെളിയിൽ, അഡ്വ. നജുമുദീൻ, അനൂപ് ബാബുദേവൻ , ഷി ബു, ബിബിൻ, കമൽ, പ്രവീൺ, റസ്‌ല , ജയശീലൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനൂപ് ബാബുദേവൻ സ്വാഗതവും ട്രെഷറർ ആർ ജി ഷിബു നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top