28 March Thursday

കൊല്ലം ജില്ലാ പ്രവാസി സമാജം ഓണം- ഈദ് സംഗമം സെപ്‌തംബർ 16ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022

കുവൈറ്റ് സിറ്റി> കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സെപ്‌തംബർ 16ന്  ഓണം- ഈദ് സംഗമം സംഘടിപ്പിക്കുന്നു. രാവിലെ ഒൻപത് മണി മുതൽ അബ്ബാസിയ ആർട്ട്സ് സർക്കിൾ ഹാളിൽ വെച്ചാണ് പരിപാടി.

രിപാടിയുടെ പോസ്റ്റർ പ്രകാശനം ബദർ അൽ സാമാ മെഡിക്കൽ സെന്റെർ ഹാളിൽ വെച്ചു ബദർ അൽ സാമാ ഇൻഷൂറൻസ് മാനേജർ തസീർ അമീൻ  പ്രോഗ്രാം ആക്ടിങ് കൺവീനർ അബ്ദുൽ വാഹിദിന് നൽകി നിർവ്വഹിച്ചു. പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം ആശംസിച്ചു.

ബദർ സാമാ മാർക്കറ്റിംഗ് പ്രതിനിധികളായ രഹജൻ കെ കെ, ഷെറിൻ ഡേവിഡ്, പ്രേമാ പെരേരാ സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി, സിബി ജോസഫ്, ബൈജു മിഥുനം, ടിറ്റോ ജോർജ്, സംഗീത്, ജയ ബാബു എന്നിവർ പങ്കെടുത്തു.  ട്രഷറർ തമ്പി ലൂക്കോസ് നന്ദിപറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top