25 April Thursday

കോടിയേരിക്ക് കേളിയുടെ അന്തിമാഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

റിയാദ്>  സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പറും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തിൽ കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.  ഏഴുവർഷത്തോളം സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച കോടിയേരി, പാർട്ടിയേയും, ഇടതുപക്ഷ മുന്നണിയേയും ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും തന്റേതായ സംഭാവന നൽകി.

പ്രവാസികളുടെ പ്രശ്നങ്ങളിൽ എന്നും അനുഭാവപൂർണം ഇടപ്പെട്ടിട്ടുള്ള കോടിയേരി, കേളിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിനായും  റിയാദിലെത്തിയിട്ടുണ്ട്. കോടിയേരിയുടെ നിര്യാണം സിപിഐ എമ്മിനും കേരളത്തിലെ പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് കേളി സെക്രട്ടറിയേറ്റ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top