കുവൈത്ത് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന സമ്മേളനം ലോക കേരളസഭ അംഗം ആർ നാഗനാഥൻ ഉത്‌ഘാടനം ചെയ്തു.
കല കുവൈത്തിന്റെ കലാകാരന്മാർ അവതരിപ്പിച്ച വിപ്ലവഗാനങ്ങളോടെ ആരംഭിച്ച പരിപാടിയിൽ കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ബിജോയ് അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കലകുവൈത്ത് മുൻഭാരവാഹികളായ ജെ. സജി, ടി. വി. ഹിക്മത്ത്, സി. കെ. നൗഷാദ്, വിവിധ സംഘടനാ നേതാക്കളായ മണിക്കുട്ടൻ (കേരള അസോസിയേഷൻ) , സത്താർ കുന്നിൽ ൽ (ഐഎൻഎൽ) തുടങ്ങിയവർ കോടിയേരി ബാലകൃഷ്‌ണനെ അനുസ്മരിച്ച് സംസാരിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ വേദിയിൽ സന്നിഹിതനായിരുന്നു.
കല കുവൈത്ത് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ട്രഷറർ അജ്നാസ് മുഹമ്മദ് നന്ദി പറഞ്ഞു. കുവൈത്തിന്റെ വിവിധ മേഖലകളിൽ നിന്നുമായി അനവധി പേർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..