24 April Wednesday

ഡബ്ലിനിൽ കോടിയേരി അനുസ്മരണം 7ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

ഡബ്ലിൻ> അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ (AIC) നേതൃത്വത്തിൽ അന്തരിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും   മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ അനുസ്മരണം അയർലണ്ടിലെ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു.  വെള്ളിയാഴ്ച (ഒക്ടോബർ 7) താലയിലുള്ള ഫിർ ഹൗസ് കമ്മ്യൂണിറ്റി സെൻ്ററിൽ വച്ചാണ് അനുസ്മരണം.  വൈകുന്നേരം ആറിന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പോഷക സംഘടകനകളുടെയും അയർലണ്ട് ഘടകങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നതാണ്.

ആശയദൃഢതയും സൗമ്യമായ ഇടപെടലും സംഘടനാപാടവും കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും ആദരം പിടിച്ചു പറ്റിയ നേതാവാണ് കോടിയേരി. രാഷ്ടീയത്തിന് അതീതമായി മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ജനഹൃദയങ്ങളിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കോടിയേരിയുടെ അനുസ്മരണ സമ്മേളനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top