18 September Thursday

കോടിയേരിക്ക്‌ കുവൈറ്റ് പൊതുസമൂഹത്തിന്റെ അന്ത്യാഞ്ജലി; കല കുവൈറ്റ് അനുശോചനയോ​ഗം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

കുവൈറ്റ് സിറ്റി> സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ചു നടന്നഅനുശോചന യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ്   അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ജെ സജി സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് അനുശോചനക്കുറിപ്പും  അവതരിപ്പിച്ചു.

ആർ.നാഗനാഥൻ (ലോക കേരള സഭാ അംഗം), കൃഷ്ണൻ കടലുണ്ടി (OICC), ഇബ്രഹീം കുന്നിൽ (KKMA), ഷെരീഫ് പി ടി  (KlG), പ്രവീൺ(കേരള അസോസിയേഷൻ), ഷറഫുദ്ദീൻ കണ്ണോത്ത്(KMCC), സത്താർ കുന്നിൽ (ഐ.എം.സി.സി), മുനീർ അഹമ്മദ്( കേരള പ്രസ് ക്ലബ്ബ്), രമ അജിത്ത് (വനിതാ വേദി), ടി വി ഹിക്ക്മത്ത്, ശൈമേഷ്  (വൈസ് പ്രസിഡന്റ്‌, കല കുവൈറ്റ്) എന്നിവർ സ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു സംസാരിച്ചു. കല കുവൈറ്റ് പ്രവർത്തകരും, വിവിധ സംഘടനാ പ്രവർത്തകരും, കുവൈറ്റ് പൊതുസമൂഹത്തിൽ നിന്നും നിരവധി പേരാണ് അനുശോചന യോഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top